ലാവ്‌ലിന്‍ കേസ്: സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും

Posted on: November 5, 2017 1:44 pm | Last updated: November 5, 2017 at 6:24 pm
SHARE

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്ക് എതിരെ ഈ മാസം 20ന് സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും. ഹൈക്കോടതി വിധിക്ക് എതിരെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിക്കുന്നത്. മറ്റു പ്രതികളെ കുറ്റവിമുക്തരാക്കാത്ത സാഹചര്യത്തില്‍ പിണറായിക്ക് എതിരെ കുറ്റം നിലനില്‍ക്കുമെന്നാണ് സിബിഐ നിഗമനം.

ലാവ്‌ലിന്‍ കേസില്‍ പിണറായി അടക്കം എഴ് പേരെ തിരുവനന്തപുരം സിബിഐ കോടതിയാണ് കുറ്റവിമുക്തരാക്കിയത്. ഈ വിധി പിന്നീട് ഹൈക്കോടതി ശരിവെക്കുകയായിരുന്നു.