Connect with us

Health

മൈക്രോവെയ്‌വ് ഓവന്‍: ഉപയോഗം സൂക്ഷിച്ചുവേണം, അല്ലെങ്കില്‍ ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങള്‍

Published

|

Last Updated

ഇന്ന് അടുക്കളയിലെ ഒഴിച്ചുകൂടാനാകാത്ത ഉപകരണങ്ങളില്‍ ഒന്നായി മൈക്രോവെയ്‌വ് ഓവനുകള്‍ മാറിക്കഴിഞ്ഞു. ഭക്ഷണസാധനങ്ങള്‍ പെട്ടെന്ന് ചൂടാക്കി എടുക്കാനും പാകം ചെയ്യാനും കഴിയുന്ന ഉപകരണമെന്ന നിലയില്‍ സ്ത്രീകളുടെ ഇഷ്ടഉപകരണങ്ങളുടെ പട്ടികയിലാണ് ഓവനുകള്‍ ഉള്ളത്. എളുപ്പത്തിലും വേഗത്തിലും ഭക്ഷണ സാധനങ്ങള്‍ തയ്യാറാക്കാന്‍ ഓവന്‍ സഹായിക്കുന്നുവെന്നത് നേര് തന്നെ. എന്നാല്‍ ഇത് ഉപയോഗിക്കുന്നത് വഴിയുള്ള ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് എത്ര പേര്‍ക്ക് അറിയാം?

മൈക്രോവെയ്‌വ് ഓവന്‍ പ്രസരിപ്പിക്കുന്ന റേഡിയേഷന്‍ ഗുരുതര ആരോഗ്യ പ്രശനങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഓവനില്‍ ഭക്ഷണ പഥാര്‍ഥം വെച്ച് ബട്ടണ്‍ ഓണ്‍ ചെയ്യുന്നതോടെ മെക്രോവെയ്‌വ് തരംഗങ്ങള്‍ ഓവനുള്ളില്‍ പ്രസരണം ചെയ്യപ്പെടുകയും അതുവഴി ഭക്ഷണം ചൂടാകുകയോ പാകപ്പെടുകയോ ചെയ്യുകയാണ്. ഈ സമയം 2,500 മെഗാഹേര്‍ട്‌സ് ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ ഉത്പാദിപ്പിക്കപ്പെടുന്നുവെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധി, ക്യാന്‍സറിന് വരെ കാരണം

ഓവനുകള്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. മനുഷ്യന്റെ പ്രത്യുത്പാദന വ്യവസ്ഥയെ ഇത് താറുമാറാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇതുവഴി ജനിതക വൈകല്യങ്ങള്‍ക്ക് വരെ ഓവന്‍ കാരണമാകുന്നുണ്ട്. സ്ഥിരമായ ഓവന്‍ ഉപയോഗം ക്യഅന്‍സറിനും വഴിവെക്കും. മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയേയും ഇത് തകരാറിലാക്കുന്നു. ഓവനില്‍ പാകം ചെയ്ത ഭക്ഷണ പഥാര്‍ഥങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്നത് ചിലരില്‍ ഉയര്‍ന്ന തോതിലുള്ള പ്രമേഹത്തിനും കാരണമാകുന്നുണ്ട്.

മെക്രോ വെയ്‌വ് ഓവന്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടി കാര്യങ്ങള്‍

ഓവനുകള്‍ തീരെ ഉപയോഗിക്കരുതെന്നല്ല പറഞ്ഞുവരുന്നത്. മറിച്ച് സുരക്ഷിതമായ രീതിയില്‍ ഉപയോഗിച്ച് അതുവഴിയുള്ള പ്രത്യാഘാതങ്ങള്‍ ഒരു പരിധി വരെ തടയാനാകും.

  • കുട്ടികള്‍ക്കുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ ഒരു കാരണത്താലും ഓവനില്‍ തയ്യാറാക്കരുത്.
  • ഓവനില്‍ പാകം ചെയ്യുന്ന വസ്തുക്കള്‍ നന്നായി കഴുകിയ ശേഷം ഓവനില്‍ വെക്കുക.
  • നിര്‍ദിഷ്ട സമയത്തിലും കൂടുതല്‍ നേരം ഓവന്‍ പ്രവര്‍ത്തിപ്പിക്കരുത്.
  • മാംസങ്ങളും ലഘുകടികളും ഉണ്ടാക്കുന്നതിന് പകരം പച്ചക്കറികള്‍ പാകം ചെയ്യാന്‍ ഓവന്‍ ഉപയോഗിക്കുക.
  • വെള്ളമോ വറ്റു ദ്രവ്യ വസ്തുക്കളോ ഓവനില്‍ അമിതമായി ചൂടാക്കരുത്. വെള്ളവും മറ്റും ചൂടാക്കാന്‍ ഓവന്‍ ഉപയോഗിക്കാതിരിക്കുന്നതാണ് ഉത്തമം.

Latest