വികസന വിരോധികളുടെ വിരട്ടലിന് വഴങ്ങില്ല: മുഖ്യമന്ത്രി

Posted on: November 5, 2017 10:35 am | Last updated: November 5, 2017 at 1:45 pm

തൃശൂര്‍: ഏത് വികസന പ്രവര്‍ത്തനങ്ങളെയും എതിര്‍ക്കുന്ന വികസന വിരോധികളുടെ വിരട്ടലിന് വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ വികസനത്തിന് ചിലര്‍ തടസ്സം നില്‍ക്കുകയാണ്. ഇവരുടെ സമ്മര്‍ദത്തിന് വഴങ്ങി വികസന പദ്ധതികള്‍ നിര്‍ത്തിവെക്കാനോ ഉപേക്ഷിക്കാനോ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഗെയില്‍ സമരം ശക്തമാകുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

നാട്ടില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ പോലും തൊഴില്‍ കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.