റിയാദ് ലക്ഷ്യമാക്കി തൊടുത്ത ഹൂത്തി മിസൈല്‍ സഊദി വെടിവെച്ചിട്ടു

Posted on: November 5, 2017 12:02 pm | Last updated: November 5, 2017 at 4:35 pm
SHARE

റിയാദ്: റിയാദ് നഗരത്തെ ലക്ഷ്യമിട്ട് യമന്‍ വിമതരായ ഹൂത്തികള്‍ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈല്‍ സഊദി വ്യോമസേന വെടിവെച്ചിട്ടു. ശനിയാഴ്ച രാത്രിയാണ് റിയാദിലെ കിംഗ് ഖാലിദ് രാജ്യാന്തര വിമാനത്താവളം ലക്ഷ്യിട്ട് മിസൈല്‍ തൊടുത്തുവിട്ടത്. സഊദിയുടെ തെക്കന്‍ അതിര്‍ത്തിയില്‍ നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തകര്‍ന്ന മിസൈലിന്റെ അവശിഷ്ടങ്ങള്‍ റിയാദിന്റെ തെക്ക് ഭാഗത്ത് ആള്‍ത്താമസമില്ലാത്ത സ്ഥലത്ത് പതിച്ചതായി സഊദി വ്യോമയാന വൃത്തങ്ങള്‍ അറിയിച്ചു. 2015 മുതല്‍ നിരവധി തവണ ഹൂത്തി മിസൈലുകള്‍ സഊദി ലക്ഷ്യമാക്കി എത്തിയെങ്കിലും എല്ലാം വെടിവെച്ചിടാന്‍ വ്യോമസേനക്ക് കഴിഞ്ഞിട്ടുണ്ട്.