Connect with us

Ongoing News

അനിശ്ചിതത്വത്തിനിടയില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി

Published

|

Last Updated

പാലക്കാട്: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പട്ടികജാതി- പട്ടികവര്‍ഗ്ഗവികസന വകുപ്പ് ഏറ്റെടുക്കണമെന്ന് കൊല്ലങ്കോട് എജുക്കേഷണല്‍ ആന്റ് ചാരിറ്റിബിള്‍ ട്രസ്റ്റ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

നെന്മാറനിയോജകമണ്ഡലത്തിലെ വിദ്യാഭ്യാസ പുരോഗതിക്കായി 2009ലാണ് 58 പേരുള്ള ട്രസ്റ്റ് രൂപവത്ക്കരിച്ച് സ്ഥാപനത്തിന് തുടക്കമിട്ടത്. 2013ല്‍ ആദ്യ ബാച്ച് മികച്ച വിജയത്തോടെ പൂര്‍ത്തിയാക്കിയെങ്കിലും എക്സ്റ്റന്‍ഷന്‍ ഓഫ് അപ്രൂവല്‍( എ ഐ സി ടി ഇ) തടഞ്ഞ് വെച്ചത് മൂലം തുടര്‍ന്ന്പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ല. 2009 ല്‍ കോളജ് തുടങ്ങുന്ന സമയത്ത് എ ഐ ടി ടി ഇയുടെ അംഗീകാരത്തിന് വേണ്ടി സ്ഥാപക ചെയര്‍മാന്‍ കൈക്കൂലി കൊടുത്തുവെന്ന കേസിന്റെഅടിസ്ഥാനതച്തിലാണ് കുട്ടികളുടെ പ്രവേശനം മുടക്കിയത്.

രാജ്യത്തെ മറ്റുകോളജിലും ഇത്തരം കേസുകളുണ്ടായിരുന്നുവെങ്കിലും അവരെല്ലാം അതാത് ഹൈക്കോടതികളില്‍ നിന്ന് എക്‌സ്റ്റഷന്‍ ഓഫ് അപ്രൂവലിനുള്ള അനുകൂലമായ വിധി സമ്പാദിച്ച് കോളജുകളുടെ പ്രവര്‍ത്തനം നടത്തി കൊണ്ട് പോയി. ഏതെങ്കിലും ഒരു ട്ര്സ്റ്റിന്റെ ചെയര്‍മാനോ, സെക്രട്ടറിയോ ഒരു കേസില്‍ പ്രതിയായതിന്റെ അടിസ്ഥാനത്തില്‍ കോളജ് പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ പാടില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് 2015ല്‍ എ ഐ സി ടി ഇ അപ്രൂവല്‍ വ്യവസ്ഥ റദ്ദ് ചെയ്തുവെങ്കിലും 2009ല്‍ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കോളജിന്റെ പ്രവര്‍ത്തനം സമയത്ത് 3 കോടി 62 ലക്ഷം വായപ് എടുത്തിരുന്നു.

2013ല്‍ 2 കോടി 28 ലക്ഷം തിരിച്ചടച്ചുവെങ്കിലും 2015ലും 16ലും സ്‌റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ എ ഐ സി ടിഇക്ക് കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ കുട്ടികളുടെ പ്രവേശനം തടസ്സപ്പെടുത്തി. രണ്ട് കൊല്ലം സര്‍ക്കാറിന്റെ വ്യവസ്ഖയിലും രണ്ട് കൊല്ലം ബേങ്കിന്റെ പരാതിയിലും കോളജ് പ്രവര്‍ത്തനം തടസ്സപ്പെടുത്തിയത് നീതികരിക്കാനാവില്ല. അമ്പത് കോടിയോളം വിലക്കുള്ള ആസ്തിയുള്ള ചിറ്റൂരിലെ ഈ കോളജ് സാധാരണവിദ്യാര്‍ഥികളുടെ ആശ്രയകേന്ദ്രമാണ്. ഇത്തരമൊരു സഹാചര്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗവിഭാഗക്കാര്‍ താമസിക്കുന്ന ഈ പ്രദേശത്തെ സമഗ്രമായ വികസനത്തിന് പട്ടികജാതി- പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ഏറ്റെടുക്കണം. പത്രസമ്മേളനത്തില്‍ ചെയര്‍മാന്‍ ഒ കെ ശ്രീധരന്‍, സെക്രട്ടറി കെ ഉണ്ണികൃഷ്ണന്‍, പി കൃഷ്ണദാസ് പങ്കെടുത്തു.