കണ്ണൂര്‍ പഴയങ്ങാടിയില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്

Posted on: November 4, 2017 8:43 pm | Last updated: November 5, 2017 at 12:03 pm
SHARE

കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ ബസപകടം ഒരു സ്ത്രീയടക്കം അഞ്ച് പേര്‍ മരിച്ചു;. നിരവധി പേര്‍ക്ക് പരിക്കേറ്റു.രണ്ട് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

രാത്രി എട്ടുമണിയോടെയാണ് അപകടമുണ്ടായത്. നിര്‍ത്തിയിട്ട ബസിന് പിറകെ അതിവേഗത്തിലെത്തിയ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. ബസിന് പിന്നില്‍ നിന്നവരാണ് മരിച്ചത്.മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പുതിയങ്ങാടി ഹൈസ്‌കൂള്‍ അധ്യാപിക പിപി സുബൈ(45) അവരുടെ മകന്‍ മുഫീദ്(18) ചെറുകുന്ന് അമ്പലപ്പുറം സ്വദേശി സുജിത് പട്ടേരി(35) പാപ്പിനിശ്ശേരി കെ മുസ്തഫ(58) എന്നിവരാണ് മരിച്ച നാല് പേര്‍

ടയര്‍ പഞ്ചറാതിനെതുടര്‍ന്ന് ടയര്‍മാറ്റാന്‍ നിര്‍ത്തിയിട്ട ബസിനെ മറ്റൊരു ബസ് ഇടിക്കുകയായിരുന്നു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ് പരിക്കേറ്റവരെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു

 

LEAVE A REPLY

Please enter your comment!
Please enter your name here