Connect with us

Gulf

ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് ടെലിവിഷന്‍ സൗജന്യമായി കൊണ്ടുവരാം

Published

|

Last Updated

മസ്‌കത്ത്: ഒമാനിലെ ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് ടെലിവിഷന്‍ ഇനി സൗജന്യമായി കൊണ്ടുവരാം. എയര്‍ ഇന്ത്യയും ജെറ്റ് എയര്‍വേസുമാണ് ഈ സൗജന്യ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നിര്‍ദിഷ്ട ബാഗ്ഗേജിന് പുറമെ അധിക തുക നല്‍കാതെ ടി വി കൊണ്ടുവരാനാണ് അനുമതി നല്‍കിയിരിക്കുന്നത്. 48 ഇഞ്ച് വരെ സൈസിലുള്ള ടിവിയാണ് ഇത്തരത്തില്‍ കൊണ്ടുവരാന്‍ സാധിക്കുക. അതേസമയം ടിവിക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നല്‍കേണ്ട നികുതി അടക്കേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.