ജീവന് ഭീഷണി; ലബനീസ് പ്രധാനമന്ത്രി രാജിവെച്ചു

Posted on: November 4, 2017 7:51 pm | Last updated: November 4, 2017 at 7:51 pm

ബെയ്‌റൂത്ത്: ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ലബനീസ് പ്രധാനമന്ത്രി സഅദ് അല്‍ ഹരീരി രാജിവെച്ചു. സഊദി തലസ്ഥാനമായ റിയാദില്‍ നിന്ന് നടത്തിയ ടെലിവിഷന്‍ പ്രക്ഷേപണത്തിലാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. 2005ല്‍ തന്റെ പിതാവ് ഹരീരി കൊല്ലപ്പെടാനിടയായ അതേ സാഹചര്യത്തിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലബനാന്‍ അടക്കം നിരവധി രാജ്യങ്ങളില്‍ ഇറാന്‍ ഭീതിയും വിനാശവും വിതയ്ക്കുകയാണെന്ന് സഅദ് അല്‍ ഹരീരി പറഞ്ഞു. തന്റെ ജീവന്‍ ലക്ഷ്യമിട്ട് നടത്തുന്ന ഗൂഢാലോചനകള്‍ താന്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് സഅദ് അല്‍ ഹരീരി ലബനീസ് പ്രധാനമന്ത്രി പദവിയില്‍ തിരിച്ചെത്തിയത്. 2009 മുതല്‍ 2011 വരെ അദ്ദേഹം പ്രധാനമന്ത്രി പദം വഹിച്ചിരുന്നു.