മലയാള നാടിന്റെ ഓര്‍മകള്‍ പങ്കുവെച്ച് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമി

Posted on: November 4, 2017 7:52 pm | Last updated: November 4, 2017 at 7:52 pm
ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമിയെ സിറാജ് സംഘം സന്ദര്‍ശിച്ചപ്പോള്‍

സുപ്രീം കൗ ണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനത്തിന്റെ തുടിക്കുന്ന ഓര്‍മകള്‍ പങ്കുവെച്ച് ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹ്മദ് അല്‍ ഖാസിമി. അന്താരാഷ്ട്ര പുസ്തകമേളയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച സിറാജ് സംഘത്തോടാണ് മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന്റെ തുടിക്കുന്ന സന്തോഷങ്ങള്‍ അദ്ദേഹം പങ്കുവെച്ചത്. ശൈഖ് സുല്‍ത്താനൊപ്പം കേരളത്തിലെത്തിയ സംഘത്തില്‍ അംഗമായിരുന്നു ശൈഖ് അഹ്മദ്.

കേരളത്തിന്റെ ഭൂപ്രകൃതിയും മറ്റും മനസിന് നന്നായി കുളിര്‍മ പകരുന്നതാണ്. വിവിധ തലങ്ങളില്‍ നടന്ന ചര്‍ച്ചകള്‍ ശുഭപ്രതീക്ഷ നല്‍കുന്നതുമായിരുന്നു. അതിന്റെ തുടര്‍ച്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ശൈഖ് അഹ്മദ് പറഞ്ഞു. സിറാജ് ഗള്‍ഫ് മാനേജര്‍ ശരീഫ് കാരശ്ശേരിയുടെ നേതൃത്വത്തില്‍ ഫൈസല്‍ ചെന്ത്രാപ്പിന്നി, മന്‍സൂര്‍ ആദം, അബ്ദുര്‍റഹ്മാന്‍ മാണിയൂര്‍ എന്നിവരാണ് ശൈഖ് അഹ്മദിനെ കണ്ടത്. ശൈഖ് സുല്‍ത്താന്റെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് സിറാജ് ദിനപത്രം പുറത്തിറക്കിയ സ്‌പെഷല്‍ പതിപ്പും ഫീച്ചറുകളും താത്പര്യപൂര്‍വം ആദ്ദേഹം വീക്ഷിച്ചു.