കമല്‍ ഹാസനെ വെടിവെച്ചു കൊല്ലണമെന്ന് ഹിന്ദു മഹാസഭ

Posted on: November 4, 2017 5:13 pm | Last updated: November 4, 2017 at 7:23 pm
SHARE

മീററ്റ്: ഹിന്ദു തീവ്രവാദമുണ്ടെന്ന് പരാമര്‍ശം നടത്തിയ നടന്‍ കമല്‍ഹാസനെ വെടിവെച്ചുകൊല്ലണമെന്ന് ഹിന്ദുമഹാസഭ ദേശീയ ഉപാധ്യക്ഷന്‍ പണ്ഡിത് അശോക് ശര്‍മ. ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇവരെയൊക്കെ വെടിവെച്ചുകൊല്ലുകയോ തൂക്കിലേറ്റുകയോ ചെയ്താലെ ഇവര്‍ പഠിക്കൂ എന്നും അശോക് ശര്‍മ പറഞ്ഞു.