രണ്ടാം ട്വന്റി20; ന്യൂസിലന്‍ഡിന് 40 റണ്‍സിന്റെ ജയം

Posted on: November 4, 2017 7:03 pm | Last updated: November 5, 2017 at 12:17 pm
SHARE

രാജ്‌കോട്ട് : ഇന്ത്യയ്‌ക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസിലാന്റിന് 40 റണ്‍സിന്റെ. 197 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു. ഇതോടെ പരമ്പര 1-1 ന് സമനിലയിലായി.

തുടക്കത്തിലെ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് വേണ്ടി നായകന്‍ വിരാട് കൊഹ്ലി (65), മഹേന്ദ്രിസിംഗ് ധോണി (49) എന്നിവര്‍ പൊരുതിയെങ്കിലും വിജയത്തിലെത്താനായില്ല. ഇതോടെ പരമ്ബര 11 ന് ഇരുടീമുകളും തുല്യത പാലിച്ചു. നവംബര്‍ ഏഴിന് തിരുവനന്തപുരത്താണ് പരമ്പരയിലെ അവസാന മത്സരം. ഈ മത്സരം വിജയിക്കുന്നവര്‍ക്ക് പരമ്ബരയില്‍ ജേതാക്കളാകാം.

 

 

LEAVE A REPLY

Please enter your comment!
Please enter your name here