വിമാനയാത്രക്കിടെയുണ്ടായ മോശം അനുഭവം പങ്കുവെച്ച് പി വി സിന്ധു

Posted on: November 4, 2017 3:08 pm | Last updated: November 4, 2017 at 3:08 pm
SHARE

മുംബൈ: വിമാനയാത്രക്കിടെ നേരിടേണ്ടിവന്ന മോശം അനുഭവം പങ്കുവെച്ച് ബാഡ്മിന്റണ്‍ താരം പി വി സിന്ധു. ട്വിറ്ററിലൂടെയാണ് തനിക്കുണ്ടായ അനുഭവം സിന്ധു പങ്കുവെച്ചത്. നവംബര്‍ നാലിന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ 6 ഇ 608 വിമാനത്തിലാണ് സംഭവമെന്നും ഗ്രൗണ്ട് സ്റ്റാഫ് അജീതേഷില്‍ നിന്നുമാണ് മോശം അനുഭവമുണ്ടായതെന്നും സിന്ധു കുറിച്ചു.

 

അജീതേഷ് തന്നോട് മോശമായി പെരുമാറിയപ്പോള്‍ വിമാന ജീവനക്കാരിയായ അഷിമ രംഗം ശാന്തമാക്കാനും അജീതേഷിനെ പിന്തിരിപ്പിക്കാനും ശ്രമിച്ചു. ഇതോടെ അഷിമയോടും ഇയാള്‍ മോശമായി പെരുമാറിയെന്നും സിന്ധു ട്വീറ്റില്‍ പറയുന്നു.

 

സംഭവത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ അഷിമയോട് ചോദിച്ചാല്‍ മതിയെന്നും സിന്ധു വ്യക്തമാക്കി. നിരവധി പേര്‍ സിന്ധുവിന് പിന്തുണയുമായി എത്തി.