കാര്‍ത്തിക പൂര്‍ണിമ ആഘോഷത്തിനിടെ തിക്കും തിരക്കും; മൂന്ന് പേര്‍ മരിച്ചു

Posted on: November 4, 2017 11:59 am | Last updated: November 4, 2017 at 8:45 pm
SHARE

പാട്‌ന: ബീഹാറില്‍ കാര്‍ത്തിക പൂര്‍ണിമ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് മൂന്ന് പേര്‍ മരിച്ചു. ബെഗുസരായി ജില്ലയില്‍ ഗംഗാനദി തീരത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. അപകടത്തില്‍ പത്തിലധികം പേര്‍ക്ക് പരുക്കേറ്റു.

സമിരിയ സ്‌നാനഘട്ടില്‍ പുണ്യസ്‌നാനത്തിനായി ആയിരക്കണക്കിന് ആളുകള്‍ കൂട്ടത്തോടെയെത്തിയപ്പോഴാണ് അപകടമുണ്ടായത്. ആള്‍ക്കൂട്ടത്തിനിടെ പ്രചരിച്ച കിംവദന്തിയാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി നാല് ലക്ഷം രൂപ നല്‍കുമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ അറിയിച്ചു.