നിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍

Posted on: November 4, 2017 11:07 am | Last updated: November 4, 2017 at 2:47 pm
SHARE

കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി- മംഗലാപുരം ഗെയില്‍ പൈപ്പ് ലൈന്‍ നിര്‍മാണം നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍. പദ്ധതി നിര്‍ത്തിവെക്കാന്‍ സര്‍ക്കാരോ മാനേജ്‌മെന്റോ നിര്‍ദേശിച്ചിട്ടില്ലെന്ന് ഗെയില്‍ അധികൃതര്‍ വ്യക്തമാക്കി. പദ്ധതി അടുത്ത വര്‍ഷം ജൂണില്‍ കമ്മീഷന്‍ ചെയ്യുമെന്നും പൈപ്പ് ലൈന്‍ അലൈന്‍മെന്റ് മാറ്റില്ലെന്നും ഗെയില്‍ ഡിജിഎം എം വിജു അറിയിച്ചു. വിഷയത്തില്‍ ഈ മാസം ആറിന് സമരക്കാരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. എന്നാല്‍, നിലവില്‍ ഗെയില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയാല്‍ മാത്രമേ ചര്‍ച്ചയുമായി സഹകരിക്കൂവെന്ന നിലപാടിലാണ് സമര സമിതി.