രഞ്ജി ട്രോഫി: ജമ്മു കശ്മീരിനെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം

Posted on: November 4, 2017 10:24 am | Last updated: November 4, 2017 at 11:43 am
SHARE

തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ജമ്മു കശ്മീരിനെതിരെ കേരളത്തിന് 158 റണ്‍സിന്റെ തകര്‍പ്പന്‍ ജയം. കേരളം മുന്നോട്ടു വച്ച 238 റണ്‍സ് ലക്ഷ്യം പിന്തുടരുന്ന ജമ്മു കശ്മീര്‍ 79 റണ്‍സിന് എല്ലാവരും പുറത്തായി. സ്‌കോര്‍: കേരളം: 219, 191. കശ്മീര്‍: 173,79.

അഞ്ച് വിക്കറ്റ് വീഴ്ത്തിയ അക്ഷയ് ചന്ദ്രന്റെ തകര്‍പ്പന്‍ ബൗളിംഗാണ് കശ്മീരിന്റെ കഥ കഴിച്ചത്. 13.5 ഓവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങിയാണ് അക്ഷയ് ചന്ദ്രന്‍ അഞ്ച് വിക്കറ്റെടുത്തത്. നിധീഷ്, സിജുമോന്‍ ജോസഫ് എന്നിവര്‍ രണ്ടും ബേസില്‍ തമ്പി ഒരു വിക്കറ്റും വീഴ്ത്തി.

മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റിന് 56 റണ്‍സ് എന്ന നിലയിലായിരുന്നു സന്ദര്‍ശകര്‍ക്ക് ശേഷിക്കുന്ന മൂന്ന് വിക്കറ്റുകള്‍ എളുപ്പത്തില്‍ നഷ്ടമായി. നാല് കളികളില്‍ നിന്ന കേരളത്തിന്റെ മൂന്നാം ജയമാണിത്. ഇതോടെ ഗ്രൂപ്പ് ബിയില്‍ കേരളം ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here