വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കും ശ്രീശാന്ത്

Posted on: November 3, 2017 10:27 pm | Last updated: November 3, 2017 at 10:27 pm
SHARE

ബംഗളൂരു: ആജീവനാന്ത വിലക്കിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശ്രീശാന്ത്. ക്രികറ്റിലേക്ക് തിരിച്ചുവരാന്‍ ഇനി മുന്നില്‍ ഇതുമാത്രമാണ് വഴിയെന്നും ശ്രീശാന്ത് പറഞ്ഞു. 2013ലെ ഐപിഎല്‍ വാതുപെപ്പുമായി ബന്ധപ്പെട്ടാണ്  വിലക്ക് ഏര്‍പ്പെടുത്തിയത്.

കേസിലെ മറ്റു പ്രതികള്‍ക്ക് കിട്ടുന്ന പരിഗണന തനിക്ക് ലഭിക്കുന്നില്ലെന്ന് ശ്രീശാന്ത് പറഞ്ഞു. നേരത്തെ ഹൈകോടതി ശ്രീശാന്തിന് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ബിസിസിഐയുടെ അപ്പീലില്‍ വിധി റദ്ദാക്കുകയായിരുന്നു.