Connect with us

Palakkad

ശാസ്ത്രാവബോധ വാരാഘോഷം; ഐ ആര്‍ ടി സി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം

Published

|

Last Updated

പാലക്കാട്: കേരള ശാസ്ത്രത്തോടൊപ്പം എന്ന മുദ്രാവാക്യവുമായി കേരള ശാസ്ത്രസാങ്കേതിക കൗണ്‍സിലും കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ലൈബ്രറി കൗണ്‍സില്‍ എന്നീ സംഘടനകളും സംയുക്തമായി ശാസ്ത്രവാരം ആചരിക്കുന്നു. ഇതിന്റെ ഭാഗമായി ഗവേഷണഫലങ്ങള്‍ ജനങ്ങള്‍ക്ക് മനസ്സിലാക്കാനുളള അവസരമൊരുക്കുന്നതിന് ഇന്റഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്റര്‍ (ഐ ആര്‍ ടി സി) ഏഴ് മുതല്‍ 14 വരെ സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നു. സന്ദര്‍ശനത്തിനായി വിലാസം,ഫോണ്‍ നമ്പര്‍,സന്ദര്‍ശകരുടെ എണ്ണം എന്നിവ കാണിച്ച് മുന്‍കൂട്ടി mail@irtc.org.in  രജിസ്റ്റര്‍ ചെയ്യണം.ഫോണ്‍ : 0491 2832324.

ശാസ്ത്രരംഗത്ത് അതുല്യസംഭാവനകള്‍ നല്‍കി ലോകത്തെ ഉന്നത ശാസ്ത്രജ്ഞരുടെ പട്ടികയിലിടം പിടിച്ച മേരി ക്യൂറിയുടെ 150-ാം ജന്മദിനമാണ് 2017 നവംബര്‍ ഏഴ്. ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ സി വി രാമന്റെ ജന്മദിനവും നവംബര്‍ ഏഴിനാണ്. രാജ്യത്തെ ശാസ്ത്ര പുരോഗതിയിലേയ്ക്ക് കൈപിടിച്ചുയര്‍ത്താന്‍ യത്—നിക്കുകയും ശാസ്ത്രാവബോധം സമൂഹത്തില്‍ പുലര്‍ത്തണമെന്ന് ആഗ്രഹിക്കുകയും ചെയ്ത രാഷ്ട്ര ശില്പി ജവഹര്‍ലാല്‍ നെഹ്—റുവിന്റെ ജന്മദിനമാണ് നവംബര്‍ 14.

Latest