Connect with us

Palakkad

സൗജന്യ ലാപ് ടോപ് പദ്ധതിയുമായി ഐ ടി മിഷന്‍

Published

|

Last Updated

പാലക്കാട്: ഒരു ഹെക്ടറില്‍ താഴെ കൃഷി ഭൂമിയുള്ള, ബിപിഎല്‍ കുടുംബത്തില്‍പ്പെട്ട പ്രഫഷനല്‍ കോളജ് വിദ്യാര്‍ഥിനികള്‍ക്കു സൗജന്യ ലാപ്‌ടോപ് നല്‍കുന്ന പദ്ധതിയുമായി സംസ്ഥാന ഐടി മിഷന്‍. രണ്ടര ഹെക്ടറില്‍ താഴെ നെല്‍കൃഷിയുള്ള ബിപിഎല്‍ വിഭാഗം കര്‍ഷക കുടുംബത്തില്‍പ്പെട്ട പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ വരുന്ന സര്‍ക്കാര്‍, എയ്ഡ്ഡ് കോളജുകളിലെ രണ്ടായിരത്തിലധികം വിദ്യാര്‍ഥിനികള്‍ക്കു പദ്ധതി ഗുണം ചെയ്യും.

അഞ്ചു കോടി രൂപയാണു വകയിരുത്തിയിട്ടുള്ളത്. ലാപ്‌ടോപ് വാങ്ങുന്നതിനുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചു. ഈ മാസം അവസാനത്തോടെ വിതരണം ചെയ്യും. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പാണു ഗുണഭോക്താക്കളായ വിദ്യാര്‍ഥിനികളെ കണ്ടെത്തുന്നത്. ഇതിനായി കോളജുകളില്‍ നിന്നു വിവരം ശേഖരിച്ചു തുടങ്ങി. ഇതിനു പുറമെ നേരിട്ട് അപേക്ഷിക്കാനുള്ള സൗകര്യവും നല്‍കിയിരുന്നു. അപേക്ഷയില്‍ സാങ്കേതിക വിദ്യാ‘്യാസ വകുപ്പ് അന്വേഷണം നടത്തി ഐടി മിഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എന്‍ജിനീയറിങ്, പോളിടെക്‌നിക്, ഫൈന്‍ ആര്‍ട്‌സ് കോളജുകളില്‍ പഠിക്കുന്നവരെയാണു നിലവില്‍ ഗുണഭോക്താക്കളായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. മെഡിസിന്‍, നഴ്‌സിങ് തുടങ്ങി മറ്റുള്ള പ്രഫഷനല്‍ കോഴ്‌സ് പഠിക്കുന്നവരെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണ്.

 

Latest