സാകിര്‍ നായികിനെ വിട്ടുകിട്ടാന്‍ മലേഷ്യന്‍ സര്‍ക്കാറിനെ സമീപിക്കും: വിദേശകാര്യ മന്ത്രാലയം

Posted on: November 3, 2017 7:55 pm | Last updated: November 4, 2017 at 9:10 am

ന്യൂഡല്‍ഹി:പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയിലെത്തിക്കാന്‍ മലേഷ്യന്‍ സര്‍ക്കാറിനെ സമീപിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം . സാക്കിര്‍ നായികിനെ വിട്ടുകിട്ടുന്നതിനായി അല്‍പ്പ ദിവസത്തിനകം അപേക്ഷനല്‍കുന്നാണ് വിദ്ശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ വ്യക്തമാക്കിയത്.

വ്യാഴായ്ച്ചയാണ് സാക്കിര്‍ നായിക് മലേഷ്യയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിനുപിന്നാലെ യാണ് സര്‍ക്കാറിന്റെ പ്രഖ്യാപനം നേരത്തെ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങള്‍ വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്ന് എന്‍ ഐ എ കണ്ടെത്തിയിരുന്നു.