Connect with us

Kerala

ഗെയില്‍സമരം അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്ന് കാനം

Published

|

Last Updated

തിരുവനന്തപുരം: ഗെയില്‍വിരുദ്ധ സമരം അടിച്ചമര്‍ത്തുന്നത് ശരിയല്ലെന്നും സമരത്തിന് ടന്‍ പരിഹാരം കാണുകയാണ് വേണ്ടതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സമരത്തിന് തീവ്രവാദ സ്വഭാവം ഉണ്ടെന്ന് കരുതുന്നില്ല. ജനകീയ സമരങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുക എന്നതാണ് എല്‍ഡിഎഫ് നയം. മുക്കത്തേത് ഒറ്റപ്പെട്ട സംഭവമാണ്. പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നാണ് പ്രതീക്ഷ. മുക്കത്തെ സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ പരിശോധിച്ച് ഉചിതമായ നടപടിയെടുക്കും. തോമസ് ചാണ്ടി കായല്‍ കൈയേറിയിട്ടുണ്ടെങ്കില്‍ നടപടിയുണ്ടാകുമെന്നും റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണെന്നും എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കാനം വ്യക്തമാക്കി.