Connect with us

Kozhikode

മേപ്പയൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരുക്ക്

Published

|

Last Updated

കോഴിക്കോട്: മേപ്പയൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരുക്കേറ്റു. പേരാമ്പ്രയില്‍ നിന്ന് വടകരയിലേക്ക് പോകുകയായിരുന്ന ജീസസ് ബസാണ് അപകടത്തില്‍പെട്ടത്. മേപ്പയൂര്‍ സ്‌കൂളിനു സമീപത്തെ വളവില്‍ നിയന്ത്രണം വിട്ട ബസ് സമീപത്തെ മതിലില്‍ ഇടിച്ച് റോഡിന് കുറുകെ മറിയുകയായിരുന്നു. പരുക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേരാമ്പ്രയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തെ തുടര്‍ന്ന് ഈ റൂട്ടില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

Latest