Connect with us

Kerala

മുക്കത്തെ ഗെയില്‍വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് സുധീരന്‍

Published

|

Last Updated

കോഴിക്കോട്: നിര്‍ദിഷ്ട കൊച്ചി- മംഗളൂരു ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കത്ത് നടക്കുന്ന സമരം യുഡിഎഫ് ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. സര്‍ക്കാര്‍ സമരം അടിച്ചമര്‍ത്താന്‍ ശ്രമിക്കരുതെന്നും സുധീരന്‍ പറഞ്ഞു.

ജീവിക്കാന്‍ വേണ്ടിയുള്ള സമരമാണിത്. സമരം തീരുന്നതുവരെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. എരഞ്ഞിമാവിലെ ഗെയിലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച് ഇരകള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന രീതി കമ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ല. അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ക്കെതിരെ എന്ത് ക്രൂരകൃത്യത്തിനും തയ്യാറായ ഈദി അമീന്റെ രീതിയാണ് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പിന്തുടരുന്നത്. സമരത്തെ തുടര്‍ന്നുണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ക്ക് സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുക്കത്ത് സമരക്കാരെ കണ്ടതിന് ശേഷം സംസാരിക്കുകയായിരുന്നു സുധീരന്‍.

ക്രൂരമായാണ് സമരത്തെ പോലീസ് നേരിട്ടതെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമരം ഏറ്റെടുക്കുന്ന കാര്യത്തെക്കുറിച്ച് അടുത്ത യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Latest