നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ്

Posted on: November 3, 2017 12:09 pm | Last updated: November 3, 2017 at 2:37 pm
SHARE

കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐ അന്വേഷിക്കണമെന്ന് ദിലീപ്. കേന്ദ്ര അഭ്യന്തര സെക്രട്ടറിക്ക് നല്‍കിയ കത്തിലാണ് ദിലീപ് ഇക്കാര്യം ആവശ്യപ്പെട്ടത്. 12 പേജുള്ള കത്ത് രണ്ടാഴ്ച മുമ്പാണ് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും അന്വേഷണ ഉദ്യോഗസ്ഥ ബി സന്ധ്യയും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന് ദിലീപ് കത്തില്‍ ആരോപിക്കുന്നു.

വ്യാജ തെളിവുകള്‍ ഉണ്ടാക്കി തന്നെ കുടുക്കുകയായിരുന്നവെന്നും പദവിക്ക് യോജിക്കാത്ത പ്രവൃത്തിയാണ് ബെഹ്‌റയുടെ ഭാഗത്ത് നിന്നുണ്ടായെന്നും കത്തിലുണ്ട്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു.