മുക്കത്ത് പോലീസ് രാജ്: ചെന്നിത്തല

Posted on: November 3, 2017 11:48 am | Last updated: November 3, 2017 at 1:13 pm
SHARE

കണ്ണൂര്‍: നിര്‍ദിഷ്ട കൊച്ചി- മംഗളൂരു ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കത്ത് പ്രതിഷേധിച്ചവര്‍ക്കെതിരെ നടക്കുന്നത് പോലീസ് രാജ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരങ്ങളെ തല്ലിച്ചതയ്ക്കാനുള്ള നീക്കം അപലപനീയമാണ്. സമരം അടിച്ചമര്‍ത്താനുള്ള ശ്രമം തുടര്‍ന്നാല്‍ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു.

നൂറുകണക്കിനാളുകളെയാണ് പോലീസ് മര്‍ദിച്ചത്. സ്ത്രീകള്‍ അടക്കമുള്ളവരെ ഭീഷണിപ്പെടുത്തുന്നു. മൃഗീയമായ ലാത്തിച്ചാര്‍ജും അറസ്റ്റും ലോക്കപ്പ് മര്‍ദനങ്ങളും വ്യാപകമാകുന്നുവെന്ന പരാതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാട്ടില്‍ വികസനം വേണമെന്ന അഭിപ്രായമാണ് യുഡിഎഫിന്. പക്ഷേ, അതിന്റെ പേരില്‍ ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here