കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

Posted on: November 3, 2017 9:37 am | Last updated: November 3, 2017 at 9:37 am
SHARE

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു സിആര്‍പിഎഫ് ജവാന് പരുക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം. സാംബോറയില്‍ ഒരു തീവ്രവാദിയെ വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ സാംബ സെക്ടറില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ബിഎസ് എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ തപന്‍ മോന്‍ഡയാണ് മരിച്ചത്.