റാസ് അല്‍ ഖൈമയില്‍ ട്രാഫിക് പിഴയിളവ് പ്രാബല്യത്തില്‍

Posted on: November 2, 2017 8:45 pm | Last updated: November 12, 2017 at 8:08 pm
SHARE

റാസ് അല്‍ ഖൈമ: റാസ് അല്‍ ഖൈമയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്കുള്ള പിഴയില്‍ 55 ശതമാനം ഇളവു പ്രാബല്യത്തില്‍ വന്നു. ഈ മാസം ഒന്നു മുതല്‍ 15 വരെ രണ്ടാഴ്ചത്തേക്കാണ് ഇളവു ലഭിക്കുക.
സുപ്രീം കൗണ്‍സില്‍ അംഗവും റാസ് അല്‍ഖൈമ ഭരണാധികാരിയായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ഖാസിമിയുടെ സ്ഥാനാരോഹണത്തിന്റെ ഏഴാം വാര്‍ഷികം പ്രമാണിച്ചാണ് ആനുകൂല്യങ്ങള്‍ അനുവദിച്ചിട്ടുള്ളത്. നവംബര്‍ ഒന്നു മുതല്‍15 വരെയുള്ള റോഡ് നിയമ ലംഘനങ്ങള്‍ക്കു മാത്രമാണ് ആനുകൂല്യം ലഭിക്കുക.

നിശ്ചിത കാലയളവില്‍ പിഴഈടാക്കുന്നവര്‍ക്കാണ് ആനുകൂല്യമെന്ന് പോലീസ് അറിയിച്ചു. ഏതുതരം പിഴകള്‍ക്കും ആനുകൂല്യം ബാധകമാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ എം ഒ ഐ യു എ ഇ എന്ന ആപ് വഴിയാണ് പിഴകളടക്കേണ്ടത്. ബ്ലാക് പോയിന്റുകളോ വാഹനങ്ങള്‍ കണ്ടുകെട്ടേണ്ടതോ ആയ കേസുകളുമായി ബന്ധപ്പെട്ട പിഴകളുള്ളഴര്‍ എമിറേറ്റിലെ ഏതെങ്കിലുംട്രാഫിക് സേവനകേന്ദ്രങ്ങളിളെ സമീപിക്കണമെന്ന് പോലീസ് അറിയിച്ചു.

റാസ് അല്‍ ഖൈമ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമിയാണ് ഇളവുകളെക്കുറിച്ച് വ്യക്തമാക്കിയത്.
2017 സെപ്തംബര്‍ വരെ 219746 ഡ്രൈവര്‍മാരാണ് നിയമലംഘനങ്ങളുടെ പേരില്‍ റാസ് അല്‍ ഖൈമയില്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. എമിറേറ്റിലെ ജനങ്ങളുടെ സാമ്പത്തികഭാരം കുറക്കുകയും ട്രാഫിക് ബോധവത്കരണവും ലക്ഷ്യംവെച്ചാണ് പിഴയിളവെന്ന് പ്രഖ്യാപിച്ചതെന്നും പോലീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here