പോലീസ് നോക്കിനില്‍ക്കെ യുവാവിനെ തലകീഴായി കെട്ടിത്തൂക്കി അടിച്ചുകൊന്നു

Posted on: November 2, 2017 5:30 pm | Last updated: November 2, 2017 at 5:30 pm
SHARE

താനെ: പോലീസുകാര്‍ നോക്കിനില്‍ക്കെ മനോനില തെറ്റിയ യുവാവിനെ തലകീഴായി മരത്തില്‍കെട്ടിയ ശേഷം അടിച്ചുകൊന്നു. മുംബൈയിലെ താനെയിലാണ് മനുഷ്യമനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് വിവരം പുറംലോകമറിഞ്ഞ്. സംഭവം എപ്പോഴാണ് നടന്നതെന്നത് വ്യക്തമല്ല.

28കാരനായ യുവാവിനെ കൈകളും കാലുകളും കെട്ടിയ ശേഷം തലകീഴായി മരത്തില്‍കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് അക്രമികള്‍ ഇരുമ്പ് ദണ്ഡുകളും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച് ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. വൈകാതെ തന്നെ യുവാവ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഈ സംഭവങ്ങള്‍ എല്ലാം നടക്കുമ്പോള്‍ രണ്ട് പോലീസുകാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. കോണ്‍സ്റ്റബിള്‍ മാരായ എച്ച് എന്‍ ഗരുഡ്, എസ് വി കാഞ്ചവെ എന്നിവരാണ് സംഭവം കണ്ടു നിന്നത്. ഇവരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

ആക്രമണത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ട്രക്കില്‍ നിന്ന് ഇറങ്ങയ യുവാവ് കടകള്‍ ആക്രമിക്കാന്‍ തുടങ്ങിയെന്നും ഇതുകണ്ട് ജനം തടിച്ചുകൂടുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയാണ് ഇയാളെന്നും മാനസിക രോഗത്തിന് ചികിത്സ തേടുന്നുണ്ടെന്നും ഇയാളുടെ പോക്കറ്റില്‍ നിന്ന് ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here