Connect with us

National

കെജരിവാളിന് തിരിച്ചടി; തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ലഫ്. ഗവര്‍ണറുടെ അനുമതി വേണമെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയുടെ അധികാര തര്‍ക്കത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് വീണ്ടും തിരിച്ചടി. സര്‍ക്കാര്‍ കൈക്കൊള്ളുന്ന ഭരണപരമായ തീരുമാനങ്ങള്‍ക്ക് ലഫ്. ഗവര്‍ണറുടെ അംഗീകാരം വേണമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. അതേസമയം ലഫ്. ഗവര്‍ണര്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നത് കണക്കിലധികം നീട്ടിക്കൊണ്ടുപോകാന്‍ പാടില്ലെന്നും സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് നിര്‍ദേശിച്ചു.

ലഫ്. ഗവര്‍ണറാണ് ഡല്‍ഹിയുടെ ഭരണാധികാരിയെന്ന കോടതി വിധി ചോദ്യം ചെയ്ത് ആംആദ്മി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിന് ഭരണം ഇല്ലാതിരിക്കുന്ന അവസ്ഥ പാടില്ലെന്ന് സര്‍ക്കാറിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം വാദിച്ചു.

Latest