എസ്ബിഐ ഭവന, വാഹന വായ്പയുടെ പലിശനിരക്ക് കുറച്ചു

Posted on: November 2, 2017 4:54 pm | Last updated: November 2, 2017 at 4:54 pm
SHARE

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഭവന വായ്പയുടെയും വാഹന വായ്പയുടെയും പലിശ നിരക്ക് കുറച്ചു. രണ്ട് വായ്പകളുടെയും നിരക്ക് 0.05 ശതമാനമാണ് കുറച്ചത്. ഇതോടെ ഭവന വായ്പയുടെ പലിശ നിരക്ക് 8.30 ശതമാനവും വാഹന വായ്പയുടെ നിരക്ക് 8.70 ശതമാനവുമായി കുറഞ്ഞു. ഇതോടെ ഏറ്റവും കുറഞ്ഞ പലിശനിരക്കിലുള്ള ഭവനവായ്പ എസ്ബിഐയുടേതായി.

എസ്ബിഐയുടെ പുതുക്കിയ നിരക്കുകള്‍ നവംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ നിലവില്‍ വന്നു. കഴിഞ്ഞ ജനുവരി ഒന്നിനാണ് ഇതിന് മുമ്പ് എസ്ബിഐ പലിശ നിരക്കില്‍ മാറ്റം വരുത്തിയത്. എസ്ബിഐ പലിശ നിരക്ക് കുറച്ചതോടെ മറ്റു ബാങ്കുകളും നിരക്കുകളില്‍ മാറ്റം വരുത്തിയേക്കും.