സുധീരന്‍ നാളെ മുക്കത്ത്; ഗെയില്‍ വിരുദ്ധ സമരവേദി സന്ദര്‍ശിക്കും

Posted on: November 2, 2017 2:16 pm | Last updated: November 2, 2017 at 2:16 pm
SHARE

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ നാളെ മുക്കത്തെ ഗെയില്‍വിരുദ്ധ സമരവേദി സന്ദര്‍ശിക്കും. മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും സുധീരനൊപ്പം മുക്കത്തെത്തുന്നുണ്ട്.

ഗെയില്‍ പൈപ്പ് ലൈന്‍ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രശ്ങ്ങള്‍ ഉണ്ടാകുമ്പോള്‍ യോജിപ്പിന്റെ പാത കണ്ടെത്താന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കണമെന്നും സമരം ചെയ്യുന്നവരെ മുഴുവന്‍ തോക്കും ലാത്തിയുമുപയോഗിച്ച് അടിച്ചമര്‍ത്തുന്ന നയം അംഗീകരിക്കാനാകില്ലെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.