കൊച്ചി മെട്രോ എം ഡിയായി മുഹമ്മദ് ഹനീഷ് ചുമതലയേറ്റു

Posted on: November 2, 2017 1:57 pm | Last updated: November 2, 2017 at 5:08 pm
SHARE

കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ പുതിയ എംഡിയായി എപിഎം മുഹമ്മദ് ഹനീഷ് ചുമതലയേറ്റു. മഹാരാജാസ് മുതല്‍ പേട്ട വരെയുള്ള പാത പൂര്‍ത്തിയാക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നും യാത്രാ നിരക്ക് കുറയ്ക്കുന്ന കാര്യത്തില്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനമൊഴിഞ്ഞ ഏലിയാസ് ജോര്‍ജിന് പകരമായാണ് മുഹമ്മദ് ഹനീഷിനെ പുതിയ എംഡിയായി നിയമിച്ചത്. ഔദ്യോഗിക ജീവിതത്തിലെ ഏറ്റവും സംതൃപ്തമായ അഞ്ചുവര്‍ഷമാണ് കടന്നുപോയതെന്ന് എംഡി സ്ഥാനമൊഴിഞ്ഞ ഏലിയാസ് ജോര്‍ജ് പറഞ്ഞു.

നിലവില്‍ സിവില്‍ സപ്ലെസ് കോര്‍പറേഷന്‍ എംഡിയാണ് മുഹമ്മദ് ഹനീഷ് കെഎംആര്‍എല്‍ എംഡിയുടെ പൂര്‍ണ അധിക ചുമതലയാണ് അദ്ദേഹത്തിന് നല്‍കിയിട്ടുള്ളത്. അടുത്തിടെ സമാപിച്ച ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ നോഡല്‍ ഓഫീസറായും മുഹമ്മദ് ഹനീഷ് പ്രവര്‍ത്തിച്ചിരുന്നു. 2016ല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച ഏലിയാസ് ജോര്‍ജിന് സര്‍ക്കാര്‍ രണ്ട് വര്‍ഷത്തേക്ക് കൂടി സര്‍വീസ് നീട്ടി നല്‍കിയിരുന്നു. ഇതനുസരിച്ച് 2018 വരെ അദ്ദേഹത്തിന് കെഎംആര്‍എല്‍ എംഡി സ്ഥാനത്ത് തുടരാമായിരുന്നു. എന്നാല്‍, ഒരു വര്‍ഷം കാലാവധി ശേഷിക്കെ അദ്ദേഹം എംഡി സ്ഥാനമൊഴിയുകയായിരുന്നു.