Connect with us

Kerala

ഗെയില്‍ വിരുദ്ധ സമരം; എരഞ്ഞിമാവില്‍ വീണ്ടും സംഘര്‍ഷം

Published

|

Last Updated

 

കോഴിക്കോട്: കൊച്ചി-മംഗലാപുരം ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതിക്കെതിരെ സമരം നടക്കുന്ന മുക്കം എരഞ്ഞിമാവില്‍ ഇന്നും സംഘര്‍ഷം. ഹര്‍ത്താലിനെ തുടര്‍ന്ന് പ്രതിഷേധക്കാര്‍ സംസ്ഥാന പാത ഉപരോധിക്കുകയും ടയറുകള്‍ തീയിട്ട് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു. തടസ്സങ്ങള്‍ നീക്കി ഗതാഗതം പുനസ്ഥാപിക്കാന്‍ പോലീസ് ശ്രമം തുടങ്ങിയതോടെ വ്യാപകമായ കല്ലേറുണ്ടായി. തുടര്‍ന്ന് പോലീസ് ലാത്തിവീശി.

അക്രമം നടത്തിയ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിസരത്തെ വീടുകളില്‍ കയറി പരിശോധന നടത്തിയ പോലീസ് നിരവധിപേരെ കസ്റ്റഡിയിലെടുത്തു. അതിനിടെ സംഘര്‍ഷങ്ങളുടെ പേരില്‍ പോലീസ് വീടിനുള്ളില്‍ അതിക്രമിച്ച് കടന്ന് നിരപരാധികളെ കസ്റ്റഡിയിലെടുക്കുന്നതായി ആക്ഷേപമുയര്‍ന്നു.
ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.

---- facebook comment plugin here -----

Latest