Connect with us

Kerala

പോലീസ് ലാത്തിച്ചാര്‍ജിനെതിരെ വി എസ്; ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്നത് ഇടതു നയമല്ല

Published

|

Last Updated

കോഴിക്കോട്: മുക്കം എരഞ്ഞിമാവില്‍ ഗെയില്‍ പൈപ്പ്‌ലൈന്‍ വിരുദ്ധ സമരക്കാര്‍ക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജിനെതിരെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍. ജനകീയ സമരങ്ങളെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുന്നത് ഇടതു നയമല്ലെന്ന് വിഎസ് പറഞ്ഞു.

കിടപ്പാടം നഷ്ടപ്പെടുന്ന ജനങ്ങള്‍ നടത്തുന്ന സമരങ്ങള്‍ വേഗം ഒത്തുതീര്‍പ്പാക്കണം. വിഴിഞ്ഞത്തെ സമരം അവസാനിപ്പിച്ചാലേ ചര്‍ച്ചയുള്ളൂവെന്ന നിലപാടു മാറ്റണമെന്നും വിഎസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Latest