Connect with us

Kerala

മുക്കം ഗെയില്‍ സമരത്തിന് പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളെന്ന് പോലീസ്

Published

|

Last Updated

കോഴിക്കോട്: കൊച്ചി- മംഗലാപുരം ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതിക്കെതിരെ മുക്കം എരഞ്ഞിമാവിലുണ്ടായ സമരത്തിനും സംഘര്‍ഷത്തിനും പിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്ന് പോലീസ്. സമരത്തില്‍ പങ്കെടുക്കാന്‍ മലപ്പുറത്തുനിന്നുള്‍പ്പെടെ ആളുകള്‍ എത്തിയെന്നാണ് പോലീസ് പറയുന്നത്. മലപ്പുറത്തെ തീവ്ര സ്വഭാവമുള്ള സംഘടനകള്‍ സമര്‍ക്കാര്‍ക്കിടയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയെന്നാണണ് പോലീസ് നിഗമനം. സമരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉള്‍പ്പെടെയുള്ള പങ്ക് അന്വേഷിക്കുന്നുണ്ട്. ആളുകളെ ഭയവിഹ്വലരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണു സമരക്കാരുടെ ലക്ഷ്യം. സംഭവത്തില്‍ 32 പേരെയാണു ഇന്നലെ അറസ്റ്റു ചെയ്തത്. ഇവരെ റിമാന്‍ഡു ചെയ്തിട്ടുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ സമരക്കാര്‍ക്കുനേരെയുണ്ടായ പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച്
തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടരുകയാണ്. രാവിലെ ആറ് മുതല്‍ അഞ്ചുവരെയാണ് ഹര്‍ത്താല്‍. നിയോജക മണ്ഡലത്തിനു പുറമെ മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പഞ്ചായത്തിലും ഹര്‍ത്താല്‍ നടത്തുന്നുണ്ട്.

ഇന്നലെ സമരക്കാരും പോലീസും തമ്മില്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്കാണ് പരുക്കേറ്റത്. സമരപ്പന്തല്‍ അടിച്ചുതകര്‍ത്ത പോലീസ് കണ്ണീര്‍ വാതക പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി.
ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ഒരു മാസത്തിലധികമായി നിര്‍ത്തിവെച്ചിരുന്ന ഗെയില്‍ പൈപ്പ് ലൈന്‍ സര്‍വേയും പൈപ്പിടലും പുനരാരംഭിക്കുന്നതിനായി രാവിലെ ഗെയില്‍ അധികൃതരും പോലീസും എത്തുകയായിരുന്നു. ഗെയിലിന്റെ വാഹനം എരഞ്ഞിമാവില്‍ എത്തിയ ഉടനെ സമരക്കാര്‍ക്കിടയില്‍ നിന്ന് വാഹനത്തിന് നേരെ കല്ലേറ് നടന്നു. ഇതോടെ പോലീസ് ലാത്തി വീശുകയായിരുന്നു.
സംസ്ഥാന പാതയോരത്ത് എരഞ്ഞിമാവിലും പന്നിക്കോട് റോഡിലും നിര്‍മിച്ച സമരപ്പന്തലും വിവിധ സംഘടനകളുടെ കൊടികളും ഫ്്്ഌക്‌സ് ബോര്‍ഡുകളും പോലീസ് അടിച്ചു തകര്‍ത്തു. അതിനിടെ ഇന്നലെ രാവിലെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അഡ്വ. എ കെ ഇസ്മാഈല്‍ വഫക്ക് പോലീസ് മര്‍ദനമേറ്റു. എരഞ്ഞിമാവിലെ ഗെയില്‍ വിരുദ്ധ സമരത്തെ അടിച്ചമര്‍ത്താനെത്തിയ പോലീസുകാരാണ് വഫാ സാഹിബിനെ സ്വന്തം വീട്ടുമുറ്റത്ത് വെച്ച് അകാരണമായി മര്‍ദിച്ചത്.

Latest