Connect with us

National

രാജ്യത്തെ മികച്ച കലാലയങ്ങളുടെ പട്ടികയില്‍ ജെ എന്‍ യു മുന്നില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറും ബി ജെ പി അനുകൂല സംഘടനകളും വിവിധ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും രാജ്യത്തെ മികച്ച കലാലയങ്ങളുടെ പട്ടികയില്‍ ജെ എന്‍ യു മുന്നില്‍ തന്നെ. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്ക്)ന്റെ എപ്ലസ് പ്ലസ് റാങ്ക് ജെ എന്‍ യു സ്വന്തമാക്കി. കഴിഞ്ഞ മാസം ഒമ്പതിനും പതിനൊന്നിനും നടത്തിയ അവലോകനത്തിലാണ് നാക്ക് ജെ എന്‍ യുവിന് എപ്ലസ് പ്ലസ് പദവി നല്‍കിയത്.

നാക്ക് നല്‍കുന്ന ഏറ്റവും ഉയര്‍ന്ന റാങ്കാണ് എ പ്ലസ് പ്ലസ്. അക്കാദമിക നിലവാരം, മികിച്ച ഗവേഷണം, ക്യാമ്പസ് ഉള്‍പ്പെടെയുള്ള മറ്റു കാര്യങ്ങള്‍ എന്നിവ പരിഗണിച്ചാണ് നാക്ക് അംഗീകാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ജെ എന്‍ യുവിന് ലഭിച്ചിരുന്നത് എ ആയിരുന്നു. ജെ എന്‍ യു സമൂഹത്തിന്റെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ് അംഗീകാരമെന്ന് ജെ എന്‍ യു വൈസ് ചാന്‍സലര്‍ പറഞ്ഞു.