Connect with us

National

അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വന്‍ നഷ്ടത്തിലെന്ന് വിവരാവകാശ രേഖ

Published

|

Last Updated

.

മുംബൈ: കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്ത് നടപ്പാക്കിയ അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. മുംബൈ- അഹമ്മദാബാദ് റൂട്ടില്‍ നിലവില്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് നഷ്ടത്തിലെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. മുംബൈ- അഹമ്മദാബാദ് റൂട്ടിലെ സര്‍വീസ് പശ്ചിമ റെയില്‍വേക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാക്കുന്നുവെന്നാണ് കണക്കുകള്‍. ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നത് 40 ശതമാനം സീറ്റുകള്‍ കാലിയായിട്ടാണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

മുംബൈയില്‍ നിന്നുള്ള വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലിയാണ് കഴിഞ്ഞ മൂന്ന് മാസത്തെ കണക്കുകള്‍ വിവരാവകാശ നിയമ പ്രകാരം ശേഖരിച്ചത്. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവ് മൂലം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ 30 കോടി രൂപയുടെ നഷ്ടം പശ്ചിമ റെയില്‍വേക്കുണ്ടായെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

Latest