Connect with us

Kerala

സേനകളിലെ ക്രിമിനലുകളെ നിലക്ക് നിര്‍ത്തണം :എന്‍ അലി അബ്ദുള്ള

Published

|

Last Updated

മുക്കം: പോലീസ് നീതി നടപ്പാക്കേണ്ടവരാണെന്നും സേനകളിലെ ക്രിമിനലുകളെ അധികാരികള്‍ നിലക്ക് നിര്‍ത്തണമെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുള്ള പറഞ്ഞു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അഡ്വ.എ കെ ഇസ്മായില്‍ വഫയെ വീട്ടുമുറ്റത്ത് വെച്ച് അക്രമിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സുന്നി സംഘടനകള്‍ മുക്കത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുക്തമായ അന്വേഷണം നടത്തി അക്രമികളായ പോലീസുകാരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്നും പോലീസുകാരിലെ ക്രിമിനലിസം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗെയ്ല്‍ വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് മുമ്പ് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഭരണാധികാരികള്‍ പൗരന്മാരെ ശത്രുക്കളായി കാണരുത്. ജനങ്ങളുടെ പക്ഷത്ത് നിന്ന് പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാറുകള്‍ക്കാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ് വൈ എസ് സംസ്ഥാന സിക്രട്ടറി മജീദ് കക്കാട് ,എസ് എം എ സംസ്ഥാന സിക്രട്ടറി ഇ.യ അഖൂബ് ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി ജി.അബൂബക്കര്‍, നാസര്‍ ചെറുവാടി, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ഹാമിദലി സഖാഫി പാലാഴി ,സലീം അണ്ടോണ, യു.പി അബ്ദുല്‍ ഹമീദ്, കെ ടി അബ്ദുല്‍ ഹമീദ്, മജീദ് പൂതൊടി സംബന്ധിച്ചു.