ആദ്യ ട്വന്റി-20; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

Posted on: November 1, 2017 9:14 pm | Last updated: November 2, 2017 at 9:54 am

ന്യൂഡല്‍ഹി : ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടുമായി റെക്കോര്‍ഡിട്ട രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്റെയും മികവില്‍ ന്യൂസീലന്‍ഡിനെതിരായ ഒന്നാം ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യയ്ക്ക് ഇന്ത്യക്ക് 53 റണ്‍സിന്റെ  തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സെടുത്തിരുന്നു.

അര്‍ധസെഞ്ചുറി നേടിയ ധവാനും രോഹിതുമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ നട്ടെല്ലായത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 158 റണ്‍സിന്റെ റെക്കോര്‍ഡ് കൂട്ടുകെട്ടും സ്ഥാപിച്ചു. ന്യൂസീലന്‍ഡിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും ഉയര്‍ന്ന ട്വന്റി20 സ്‌കോര്‍ കൂടിയാണ് ഇന്നത്തെ 220. ന്യൂസീലന്‍ഡിനായി ഇഷ് സോധി നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡിന് 20ഓവറില്‍ 149 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ഇതിനിടക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായി.