34 വര്‍ഷത്തെ പ്രവാസം മതിയാക്കി കുഞ്ഞുമോന്‍ നാട്ടിലേക്ക്

Posted on: November 1, 2017 7:13 pm | Last updated: November 1, 2017 at 7:13 pm
SHARE
കുഞ്ഞുമോന് യാത്രയയപ്പ് നല്‍കിയപ്പോള്‍

ദുബൈ: മുപ്പത്തി നാലുവര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് തൃശൂര്‍ വെള്ളറക്കാട് സ്വദേശി സൈദലവി എന്ന കുഞ്ഞുമോന്‍ നാട്ടിലേക്ക് തിരിക്കുന്നു. 1984ല്‍ ഒമാനിലേക്കായിരുന്നു ആദ്യയാത്ര 1991വരെ ഒമാനില്‍ ടൈലറിംഗ് ജോലിയും മറ്റുംചെയ്ത് 1994ല്‍ യു എ ഇയിലേക്ക് സ്വദേശി വീട്ടിലെ ഡ്രൈവര്‍ വിസയില്‍ വരികയും വിവിധയിടങ്ങളില്‍ ജോലിചെയ്യുകയും ചെയ്തു. നിലവില്‍ ദുബൈയിലെ ഒരു കര്‍ട്ടന്‍ ഡീകോര്‍ സ്ഥാപനത്തില്‍ ജോലിചെയ്തുവരികയായിരുന്നു.

മഹല്ലിന്റെ പുരോഗമന പ്രവര്‍ത്തനങ്ങളിലും സംഘടനാ രംഗത്തും സജീവ സാന്നിധ്യമായി പ്രവര്‍ത്തിച്ചുവരുന്നു. കടങ്ങോട് പഞ്ചായത്ത് മുസ്‌ലിം വെല്‍ഫെയര്‍ കമ്മിറ്റിയുടെ സജീവപ്രവര്‍ത്തകനായിരുന്നു. വെള്ളറക്കാട് മനപ്പടിയിലുള്ള ഫാറൂഖ് മസ്ജിദും സുന്നി മദ്‌റസയും വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തന ഫലമായി ഉണ്ടായതാണ്. വെള്ളറക്കാട് മഹല്ലിലെ യുഎഇയിലെ പ്രവാസി കൂട്ടായ്മയായ മമ്പഉല്‍ഖൈര്‍ കമ്മിറ്റിയുടെ ട്രഷററാണ്. കേരളമുസ്‌ലിം ജമാഅത്തിന്റെ കീഴില്‍ വെള്ളറക്കാട് മഹല്ലില്‍ നടന്നുവരുന്ന സാന്ത്വനം പ്രവര്‍ത്തനങ്ങളില്‍ സജീവപങ്കാളിയാണ്. മൂന്നുമക്കളില്‍ രണ്ടുപെണ്‍മക്കളുടെ വിവാഹം കഴിഞ്ഞു. മകന്‍ വിദ്യാര്‍ഥിയാണ്.
മമ്പഉല്‍ഖൈര്‍ യു എ ഇ കമ്മിറ്റി യാത്രയയപ്പ് നല്‍കി. പ്രസിഡന്റ് ജമാല്‍ ഹാജിയുടെ അധ്യക്ഷതയില്‍ റഹബയില്‍ ചേര്‍ന്ന യോഗത്തില്‍ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. ജമാല്‍ഹാജി, ശരീഫ് സി കെ, ബഷീര്‍ പി ബി, ശറഫുദ്ദീന്‍ പി ബി, ശമീര്‍ എ എച്ച്, സാലിം, നജുമുദ്ദീന്‍, സലാം തുടങ്ങിയവര്‍ ആശസംസകള്‍ നേര്‍ന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here