പോപ്പുലര്‍ ഫ്രണ്ടിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി

Posted on: November 1, 2017 6:42 pm | Last updated: November 1, 2017 at 9:08 pm
SHARE
കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിനും സത്യസരണിക്കുമെതിരെ കേരള സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. സര്‍ക്കാര്‍ വോട്ടുബാങ്കുരാഷ്ട്രീയം കളിക്കരുത്. സംസ്ഥാനത്ത് ജീവിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ബാധ്യത സര്‍ക്കാറിനുണ്ട്. സത്യസരണിയും പോപ്പുലര്‍ ഫ്രണ്ടും ജനങ്ങള്‍ക്ക് ഭീഷണിയാണ്. രവി ശങ്കര്‍ പറഞ്ഞു.

കേരളത്തിലെ യുവാക്കളെ തീവ്രവാദത്തിലേക്ക് പോകുന്നതിന് സര്‍ക്കാര്‍ പിന്തുണക്കുകയാണ്. ലൗജിഹാദ് പോലുള്ള പദ്ധതികള്‍ കേരളത്തിലെ സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തിനായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു