സെന്‍സെക്‌സും നിഫ്റ്റിയും റെക്കോര്‍ഡ് നേട്ടത്തോടെ ക്ലോസ് ചെയ്തു

Posted on: November 1, 2017 6:29 pm | Last updated: November 1, 2017 at 6:29 pm
SHARE

മുംബൈ: ചരിത്രത്തിലാദ്യമായി നിഫ്റ്റി റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു 10,400 കടന്നാണ് നിഫ്റ്റി റെക്കോര്‍ഡിട്ടത്. സെന്‍സെക്‌സ് 387.14 പോയിന്റ് ഉയര്‍ന്ന് 33,600 ലും നിഫ്റ്റി 105.20 പോയിന്റ് നേട്ടത്തില്‍ 10,440ലുമാണ് വ്യാപാരം അവസാനിച്ചത്.

പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്ക്, ലോഹം, ഇന്‍ഫ്രാ തുടങ്ങിയവയുടെ ഓഹരിയിലാണ് ഉയര്‍ന്ന നേട്ടമുണ്ടായത്.

വേള്‍ഡ് ബാങ്കിന്റെ സുതാര്യമായി ബിസിനസ് ചെയ്യാവുന്ന രാജ്യങ്ങളുടെ പട്ടികയില്‍ നൂറ്റിമുപ്പതാം സ്ഥാനത്ത് നിന്നും നൂറാം സ്ഥാനത്തെത്തിയതും വിപണിക്ക് കരുത്തേകി.