Connect with us

National

റായ്ബറേലിയില്‍ എന്‍ടിപിസി പ്ലാന്റില്‍ പൊട്ടിത്തെറി; 16 മരണം, നൂറിലേറെ പേര്‍ക്ക് പരുക്ക്

Published

|

Last Updated

അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം. ചിത്രം: എഎൻഎെ

റായ്ബറേലി: ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് സമീപം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്റെ പ്ലാന്റിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ ചുരുങ്ങിയത് 16 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉച്ചഹാരിയിലെ പ്ലാന്റില്‍ ഉച്ചക്ക് ശേഷമാണ് സ്‌ഫോടനമുണ്ടായത്.

210 മെഗാവാട്ട് ശേഷിയുള്ള അഞ്ചു പവർ ജനറേറ്റിങ് യൂണിറ്റുകളാണ് എൻടിപിസിയുടെ ഇൗ പ്ലാൻറിലുള്ളത്. ഇവയിൽ ഒന്നിലെ ബോയിലര്‍ പെെപ്പ് പൊട്ടിത്തെറിച്ചാണ് ദുരന്തം.

ഫിറോസ് ഗാന്ധി ഉച്ചഹാരി തെര്‍മല്‍ പവര്‍ പ്ലാന്റ് എന്നും ഈ പ്ലാന്റ് അറിയപ്പെടുന്നുണ്ട്. 1550 മെഗാവാട്ട് ശേഷിയുള്ള ഈ പ്ലാന്റ് ഉത്തര്‍ പ്രദേശ് ഇലക്ട്രിസിറ്റി ബോര്‍ഡാണ് നേരത്തെ പ്രവര്‍ത്തിപ്പിച്ചിരുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്ലാന്റ് എന്‍ടിപിസി ഏറ്റെടുത്തത്.