Connect with us

Ongoing News

ഭൂമിക്ക് സമാനമായ, വാസയോഗ്യമെന്ന് കരുതുന്ന 20 ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍

Published

|

Last Updated

ലണ്ടൻ: വാസയോഗ്യമായ സാഹചര്യങ്ങള്‍ ഉണ്ടെന്ന് കരുതുന്ന ഒരു കൂട്ടം ഗ്രഹങ്ങള്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍. ഇത്തരത്തിലുള്ള 20 പുതിയ ഗ്രഹങ്ങളാണ് കണ്ടെത്തിയത്. നാസയുടെ കെപ്ലര്‍ ദൗത്യത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണമാണ് പുതിയ ഗ്രഹങ്ങളുടെ കണ്ടെത്തലിലേക്ക് ശാസ്ത്രലോകത്തെ എത്തിച്ചത്. ഭൂമിയെ പോലെ മനുഷ്യവാസ യോഗ്യമായ മറ്റു ഗ്രഹങ്ങളുണ്ടോ എന്ന ശാസ്ത്ര ലോകത്തിന്റെ അന്വേഷണത്തിന് കരുത്ത് പകരുന്നതാണ് പുതിയ കണ്ടെത്തല്‍.

പുതുതായി കണ്ടെത്തിയ ഗ്രഹങ്ങളില്‍ ചിലത് ഭൂമിയോട് ഏറെ സാദൃശ്യം പുലര്‍ത്തുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഭൂമിയിലേതിന് സമാനമായ നിരവധി പ്രത്യേകതകള്‍ ഈ ഗ്രഹങ്ങള്‍ക്ക് ഉണ്ടത്രെ. ഭൂമിക്ക് സമാനമായ 365 ദിനങ്ങള്‍ അടങ്ങിയ വര്‍ഷചക്രമാണ് ഈ ഗ്രഹങ്ങള്‍ക്കുള്ളത്. ഭൂമിയുടെ 97 ശതമാനം വലുപ്പവും ഇവയ്ക്കുണ്ട്. ജീവന്‍ നിലനിര്‍ത്താന്‍ സഹായിക്കുന്ന രീതിയിലുള്ള കാലാവസ്ഥയാണ് ഇവിടത്തേതെന്നും ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു. സൂര്യനില്‍ നിന്ന് ഏറെ അകലെ ആയതിനാല്‍ ഈ ഗ്രഹങ്ങളില്‍ തണുപ്പ് കൂടുതലാണ്.

 

Latest