Connect with us

Health

ആഹാര സാധനങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Published

|

Last Updated

ഒരു വീട്ടിലേക്ക് ഉപകരണങ്ങള്‍ വാങ്ങാനുള്ള ലിസ്റ്റ് എടുത്താല്‍ ഫ്രിഡ്ജ് ഉറപ്പായിട്ടും ഉണ്ടാകും. ഭക്ഷണസാധനങ്ങള്‍ പാകപ്പെടുത്തിയതും അല്ലാത്തതും കേടുകൂടാതെ സൂക്ഷിക്കാനുള്ള ഏറ്റവും പ്രചാരമുള്ളതും കാര്യക്ഷമവുമായ മാര്‍ഗമാണ് ഫ്രിഡ്ജ്. ഫ്രിഡ്ജിനുള്ളിലെ താപനില താഴ്ന്നുനില്‍ക്കുന്നതു ഭക്ഷണസാധനങ്ങളില്‍ ബാക്ടീരിയയും മറ്റ് സൂക്ഷ്മാണുക്കളും പെരുകുന്നതു തടയുന്നു. അതുകൊണ്ടു ഭക്ഷണം കേടുവന്ന് എടുത്തുകളയേണ്ട ആവശ്യം വരുന്നില്ല. ഇതൊക്കെ തന്നെയാണെങ്കിലും പലപ്പോഴും ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളും ഫ്രിഡ്ജ് കാരണമായേക്കാം. അല്‍പം ശ്രദ്ധകൊടുത്താല്‍ ഇതില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്യാം.

ഫ്രിഡ്ജില്‍ ഭക്ഷണം സൂക്ഷിക്കുന്നതിനേക്കുറിച്ചുള്ള കൃത്യമായ അറിവ് ഓരോരുത്തര്‍ക്കും ആവശ്യമാണ്. രോഗങ്ങള്‍ വരാതെയിരിക്കാന്‍ മാത്രമല്ല ആരോഗ്യകരമായ ഭക്ഷണശീലം ഉണ്ടാക്കാനും അതു നമ്മെ സഹായിക്കും.

  • പഴങ്ങള്‍,പച്ചക്കറികള്‍ എന്നിവ കടയില്‍ നിന്ന് വാങ്ങിയ ഉടനെ തന്നെ ഫ്രിഡ്ജില്‍ വെക്കാതെ അത് കഴുകിത്തുടച്ച് വൃത്തിയാക്കി ഒരു കവറിലാക്കി വെക്കുക.
  • തൈര്, വെണ്ണ, ചീസ്, പാല്‍ എന്നിവ ഫ്രിഡ്ജിന്റെ മുകള്‍ത്തട്ടില്‍ സൂക്ഷിക്കുക.
  • ഫ്രീസറിന്റെ തൊട്ടു താഴെ മുട്ടകള്‍ വച്ചാല്‍ തണുപ്പു കൂടി പൊട്ടാനുള്ള സാധ്യതയുള്ളതുകൊണ്ട് നടുവിലെ ഷെല്‍ഫില്‍ വയ്ക്കുക.
  • ഫ്രിഡ്ജില്‍ നിന്നെടുത്ത് ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ വച്ച് ഉപയോഗിക്കരുത്.
  • ഫ്രിഡ്ജില്‍ നിന്നെടുത്ത ഭക്ഷണസാധനങ്ങള്‍ നേരിട്ടു ചൂടാക്കാതെ ഡബിള്‍ ബോയിലിംഗ്‌വഴി ചൂടാക്കുന്നതാണ് നല്ലത്.
  • ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തണുപ്പിച്ചതിന് ശേഷം ഫ്രിഡ്ജില്‍ വെക്കുക.
  • ഫ്രീസറില്‍ വെച്ച മത്സ്യ-മാംസങ്ങള്‍ ഡീഫ്രോസ്റ്റ് ചെയ്യാനായി പുറത്തെടുത്ത് വയ്ക്കുന്നതിനു പകരം ഫ്രിഡ്ജിന്റെ താഴെത്തട്ടിലേക്കു മാറ്റി വച്ചാല്‍ മതി. രാത്രിയാണു വയ്ക്കുന്നതെങ്കില്‍ രാവിലെയാകുമ്പോഴേക്കും ഡീഫ്രോസ്റ്റ് ചെയ്തു കിട്ടും. പുറത്തെടുത്താല്‍ വേഗം തന്നെ പാകം ചെയ്യാന്‍ ശ്രദ്ധിക്കുക.
  • ബാക്കി വന്ന ഭക്ഷണം ആഴം കുറഞ്ഞ ചെറിയ പാത്രങ്ങളിലാക്കി അടച്ചുസൂക്ഷിക്കുക.