Connect with us

Gulf

ലൂവ്‌റെ അബുദാബി 11ന് തുറക്കും

Published

|

Last Updated

അബുദാബി: സാദിയാത്ത് ദ്വീപില്‍ നലൂവ്ര്‍ മ്യൂസിയം അടുത്തമാസം 11ന് ഉദ്ഘാടനം ചെയ്യും. നവംബര്‍ 11 മുതല്‍ 14 വരെ മ്യൂസിയം ഗാലറികളില്‍ വൈവിധ്യമാര്‍ന്ന നൃത്തകലാപ്രകടനങ്ങള്‍, ശില്‍പശാലകള്‍ എന്നിവ നടക്കും. ലോകത്തിലെ വലിയ മ്യൂസിയമായ പാരിസ് ലൂവ്ര്‍ അബുദാബിക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും.

ഫ്രഞ്ച് ഗായകന്‍ റോക്ക് ഗിറ്റാറിസ്റ്റ് മാത്യു ചെഡിഡ്, മിയാന്‍ നടന്‍ ഫൗതുമാതാ ദിയാവര, ലെബനീസ് ജാസും ലോക സംഗീതജ്ഞനുമായ ഇബ്രാഹിം മാലൗഫ്, ഗായകനും നര്‍ത്തകനുമായ ടോടൊ ലാ മോംപൊസിന എന്നിവരുടെ നേതൃത്വത്തില്‍ കൊളംബിയന്‍, കരീബിയന്‍ പരമ്പരാഗത പരിപാടികളുണ്ടാകും. ആര്‍ട് ഗാലറി, ചില്‍ഡ്രന്‍സ് മ്യൂസിയം എന്നിവ ലൂവ്ര്‍ അബുദാബിയിലെത്തുന്നവരെ ആകര്‍ഷിക്കും. സംഗീതം, നൃത്തം, വിവിധ സാംസ്‌കാരിക പരിപാടികള്‍ എന്നിവയും പുതുമ പകരും.
എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന പരിപാടികളാണ് അവതരിപ്പിക്കുകയെന്നു ലൂവ്ര് അബുദാബി ഡയറക്ടര്‍ മാനുവല്‍ റബാറ്റെ അറിയിച്ചു.അറബ്ലോകത്ത് ഇത്തരത്തിലുള്ള ആദ്യ മ്യൂസിയമാണു ലൂവ്റെ അബുദാബിയെന്നും നാഗരികതയിലും സാംസ്‌കാരിക മേഖലയിലും സാര്‍വത്രിക മൂല്യം പ്രകടമാക്കുന്നതാവും ഈ മ്യൂസിയമെന്നും റബാറ്റെ ചൂണ്ടിക്കാട്ടി.

 

 

Latest