എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി

Posted on: November 1, 2017 4:50 pm | Last updated: November 1, 2017 at 4:50 pm
SHARE

ന്യൂഡല്‍ഹി: എട്ട് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവ് സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി സമര്‍പ്പിച്ചു. ഡല്‍ഹിയിലെ ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനികുമാര്‍ ഉപാധ്യായയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ലക്ഷദ്വീപ്, മിസോറാം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കാശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, പഞ്ചാബ് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. 2011ലെ സെന്‍സസ് രേഖകള്‍ ചൂണ്ടിക്കാട്ടിയാണ് ഈ കാര്യം ഹര്‍ജിക്കാരന്‍ സ്ഥാപിക്കുന്നത്.

കേരളം ഉള്‍പ്പെടെ സംസ്ഥാനങ്ങളില്‍ മുസ്ലിംകളും ക്രൈസ്തവരും ഭൂരിപക്ഷമാണെന്നും ഹര്‍ജിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here