സ്‌പോര്‍ട്‌സ് മേഖലയില്‍ കൂട്ടനടപടി; വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കി

Posted on: November 1, 2017 3:51 pm | Last updated: November 1, 2017 at 3:51 pm

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌പോര്‍ട്‌സ് മേഖലയില്‍ കൂട്ട നടപടി. സംസ്ഥാന വോളിബോള്‍ അസോസിയേഷന്റെ അംഗീകാരം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ റദ്ദാക്കി. ചെസ്, കബഡി അസോസിയേഷനുകളെ സസ്‌പെന്‍ഡ് ചെയ്തു. ചട്ടലംഘനവും ക്രമക്കേടും കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ബോക്‌സിംഗ്, സൈക്ലിംഗ്, ്‌സൈക്കിള്‍പോളോ അസോസിയേഷനുകള്‍ക്ക് എതിരെ അന്വേഷണം നടത്താനും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.