Connect with us

National

കര്‍ണാടകയില്‍ ജീവിക്കുന്നവര്‍ എല്ലാം കന്നഡ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

Published

|

Last Updated

ബംഗളൂരു: കര്‍ണാടകയില്‍ ജീവിക്കുന്ന എല്ലാവരും നിര്‍ബന്ധമായും കന്നഡ ഭാഷ പഠിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ബംഗളൂരുവില്‍ 62ാമത് കര്‍ണാടക രാജ്യോത്സവ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ണാടകയിലെ എല്ലാ സ്‌കൂളുകളിലും കന്നഡ ഭാഷ പഠിപ്പിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കര്‍ണാടകയില്‍ ജീവിക്കുന്നവര്‍ നിര്‍ബന്ധമായും കന്നട പഠിക്കണം. എന്നാല്‍ താന്‍ മറ്റേതെങ്കിലും ഭാഷ പഠിക്കുന്നതിന് എതിരല്ല. കന്നട പഠിക്കുന്നില്ലെങ്കില്‍ അതിനര്‍ഥം നിങ്ങള്‍ ആ ഭാഷയോട് അനാദരവ് കാട്ടുന്നു എന്നാണ് – സിദ്ധരാമയ്യ വിശദീകരിച്ചു.