വഫാ സാഹിബിന് പോലീസ് മര്‍ദനം; ഇന്ന് പ്രതിഷേധ മാര്‍ച്ച്

Posted on: November 1, 2017 12:01 pm | Last updated: November 1, 2017 at 4:31 pm
SHARE

മുക്കം: കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അഡ്വ.എകെ ഇസ്മാഈല്‍ വഫക്ക് നേരെ പോലീസ് മര്‍ദനം. ഗെയില്‍ സമരക്കാര്‍ക്ക് നേരെയുള്ള പോലീസ് നടപടിയുടെ മറവിലാണ് വഫാ സാഹിബിനും മകനും മരുമകനും നേരെ പോലീസ് മര്‍ദനമേറ്റത്.

ബുധനാഴ്ച രാവിലെ ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. ഇവരെ നേരിടാനെത്തിയ പോലീസ് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന വഫാ സാഹിബിനെയും മകനെയും മരുമകനേയും പിന്നാലെയെത്തി ലാത്തികൊണ്ട് അടിക്കുകയായിരുന്നു. വീട്ടുകാരാണെന്നും പ്രതിഷേധത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പറഞ്ഞിട്ടും പോലീസ് ലാത്തിപ്രയോഗം തുടര്‍ന്നു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് നാല് മണിക്ക് മുക്കം പോലീസ് സ്‌റ്റേഷനിലേക്ക് ബഹുജന മാര്‍ച്ച് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here