ജനജാഗ്രതാ യാത്ര എല്‍ഡിഎഫ് പൊളിക്കാനല്ലെന്ന് കാനം രാജേന്ദ്രന്‍

Posted on: November 1, 2017 10:56 am | Last updated: November 1, 2017 at 3:21 pm
SHARE

കൊച്ചി: എല്‍ഡിഎഫിനെ പൊളിക്കാനല്ല, ശക്തിപ്പെടുത്താനാണ് ജനജാഗ്രതാ യാത്ര നടത്തുന്നതെന്ന് സിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയും തെക്കന്‍ മേഖലാ ജാഥാ ക്യാപ്റ്റനുമായ കാനം രാജേന്ദ്രന്‍. ഇനിയും കായല്‍ കൈയേറുമെന്ന തോമസ് ചാണ്ടിയുടെ പ്രഖ്യാപനത്തോട് പ്രതികരിക്കാനില്ല. ആലപ്പുഴയില്‍വെച്ച് തോമസ് ചാണ്ടി പറഞ്ഞതിന് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിട്ടുണ്ടെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരത്തില്‍ പ്രസ്താവന നടത്തുന്നത് ശരിയാണോ എന്ന് തോമസ് ചാണ്ടി ആലോചിക്കണം. നിയമം എല്ലാവര്‍ക്കും ബാധകമാണ്. തോമസ് ചാണ്ടി കായല്‍ കൈയേറിയിട്ടുണ്ടെങ്കില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്നും കാനം വ്യക്തമാക്കി.